700 ല്‍ അധികം പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ച എഴുന്നൂറിലധികം പോസ്റ്ററുകളും ഫ്ലെക്സ് ബോര്‍ഡുകളുമാണ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത്.പാലക്കാട് നഗരം കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. മോയ ന്‍സ് സ്കൂള്‍ പരിസരം, ജില്ലാ ആശുപത്രി, യാക്കര, മിഷന് സ്കൂള്‍ എന്നിവിടങ്ങളിലും സ്ക്വാഡ് പരിശോധന നടത്തി. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരം, വിക്ടോറിയ കോളേജ്, ഒലവക്കോട് റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ അനധികൃത പ്രചാര ണ സാമഗ്രികളും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
