അലനല്ലൂര്‍:കൈത്തറി,മണ്‍പാത്ര നിര്‍മ്മാണം,പപ്പട നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം,മരപ്പണി തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടിരി ക്കുന്ന തൊഴിലാളികള്‍ക്ക് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒ ബി സി മോര്‍ച്ച അലനല്ലൂര്‍ നമ്പര്‍ 1 വില്ലേജ് ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥനാ സമരം നടത്തി.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ ജയചന്ദ്രന്‍ , ബിജെപി അലനല്ലൂര്‍ ഏരിയ സെക്രട്ടറി ടി മണികണ്ഠന്‍,പി ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.