പാലക്കാട് :ചെന്നൈയിൽ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്ന മലപ്പുറം സ്വദേശിക്ക്,(40 വയസ്) ഇന്ന്(മെയ് 12) പാലക്കാട് കോവി ഡ് 19 സ്ഥിരീകരിച്ചു. മെയ് എട്ടിന് രാത്രിയാണ് ഇദ്ദേഹമടങ്ങുന്ന സംഘം ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങുന്നത്. ഇദ്ദേഹമടങ്ങുന്ന പത്തംഗസംഘം(ഡ്രൈവറുൾപ്പെടെ, ഒരാൾ കോഴിക്കോട് സ്വദേശി) വാളയാർ അതിർത്തിയിൽ മെയ് ഒൻപതിന് രാത്രി 10.30 തോടെ യാണ് എത്തിയത്.സംഘത്തിന് തമിഴ്നാട് നിന്നുള്ള ഗ്രൂപ്പ് പാസ് ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള യാത്രാ പാസ് കിട്ടിയിരുന്നില്ല. അതിർത്തിയിൽ വെച്ച് ഇദ്ദേഹത്തിന് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തേയും കൂടെ യുണ്ടായിരുന്ന രോഗലക്ഷ്ണങ്ങൾ പ്രകടിപ്പിച്ച ബന്ധുവിനേയും 108 ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസോലേ ഷനിലേക്ക് മാറ്റുകയായിരുന്നു.ചെന്നൈയിൽ വിവിധ തരത്തി ലുള്ള കടകൾ നടത്തിയിരുന്ന ബാക്കി എട്ടുപേർ വാളയാറിൽ നിന്ന് മറ്റൊരു വണ്ടി കണ്ടെത്തി മലപ്പുറത്തേക്ക് അന്ന് തന്നെ തിരിച്ചു പോയിരുന്നു.തമിഴ്നാട് വണ്ടി ചെന്നൈയിലേക്കും തിരിച്ച് പോയിരു ന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിൻ്റെ സ്രവവും ഇന്ന് പരിശോധന യ്ക്കച്ചിട്ടുണ്ട്.നിലവിൽ ഇവർ ജില്ലാ ആശുപത്രിയിൽ തുടരുക യാണ്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ജ്യൂസ് കട മാർച്ച് 23 ന് ലോക്ഡൗണിനെ തുടർന്ന് അടയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ചെന്നൈയിലെ തങ്ങളുടെ താമസമുറികളിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു.തുടർന്നാണ് എട്ടിന് രാത്രി നാട്ടിലേക്ക് യാത്ര തിരിച്ചത്.