മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ബില്‍ അടയ്ക്കണമെന്ന കെഎസ്ഇബി നിര്‍ദേശത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് ചില സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ച് കടതുറക്കാന്‍ എത്തിയ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനോട് മാന്യമല്ലാത്ത രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ പെരുമാറിയതില്‍ യോഗം പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണിമ,ജനറല്‍ സെക്രട്ടറി ഷമീം കരുവള്ളി, മുഫീന ഏനു എന്നിവര്‍ സംസാരിച്ചു.