പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ചുമതലയുള്ള ഒബ്സര്‍വര്‍മാരുടെ സഹായത്തിനായി ലെയ്സണ്‍ ഓഫിസര്‍മാരേയും മറ്റ് ജീവനക്കാരെയും നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ഒന്‍പത് ലെയ്സണ്‍ ഓഫിസര്‍മാരെയാണ് നിയോഗിച്ചത്. നോഡല്‍ ഓഫിസറായ എല്‍ എസ്.ജി.ഡി. അസി. ഡയറക്ടര്‍ ആനന്ദ്.എസ് കുമാറിനാണ് ഏകോപന ചുമതല. വടക്ക ഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ടി.എസ് അബിനാണ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍. ഉദ്യോഗസ്ഥര്‍ ജനറല്‍/എക്സ്പെന്‍ഡിച്ചര്‍/പൊലിസ് ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക.
