കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പരിധിയിലെ 132-ഓളം തെരുവു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കി. തെരുവുനായകളിലൂടെയുള്ള പേവിഷബാധ ഭീഷണി ഒഴിവാക്കാന്‍, 2025-26 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടു ത്തി പഞ്ചായത്ത് അനുവദിച്ച 60,000 രൂപ വിനിയോഗിച്ചാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കിയത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറര വരെ നീണ്ടുനിന്ന തീവ്രയജ്ഞത്തിലൂടെയാണ് പഞ്ചായത്തിലുടനീളം അലഞ്ഞുതിരി യുന്ന നായകളെ കണ്ടെത്തി കുത്തിവെപ്പ് പൂര്‍ത്തിയാക്കിയത്.
മൃഗഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, നായപിടുത്ത വിദഗ്ദ്ധര്‍ എന്നിവരടങ്ങി യ പ്രത്യേക സംഘം വാഹനങ്ങളില്‍ സഞ്ചരിച്ചാണ് മലയോര മേഖലയിലുംമറ്റു ഗ്രാമ പ്രദേശങ്ങളിലുമെത്തി നായകളെ പിടികൂടിയത്. റോഡരുകുകള്‍, പറമ്പുകള്‍, ആളൊ ഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചിരുന്ന നായകളെയാണ് പ്രധാനമായും പിടികൂടിയത്. ഇതില്‍ കോട്ടോപ്പാടം ടൗണ്‍ പരിധിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നായകള്‍ക്ക് കുത്തിവെപ്പ് നല്‍കിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറി യിച്ചു. കൊടക്കാട് ഭാഗത്ത് വെച്ച് പ്രതിരോധ കുത്തിവെപ്പിനായി പിടികൂടിയ നായ യുടെ വയറില്കുടുങ്ങിയ കമ്പി സംഘം മുറിച്ചുനീക്കി നായയെ രക്ഷപ്പെടുത്തുകയും ചെയ്തു.
പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. നിര്‍ദിഷ്ട മല യോര ഹൈവേ കടന്നുപോകുന്ന കോട്ടോപ്പാടം ടൗണിലും പഞ്ചായത്ത് കാര്യാലയത്തി ന് മുന്നിലെ പറമ്പിലും നായകള്‍ കൂട്ടമായി തമ്പടിക്കുന്നത് പതിവുകാഴ്ചയാണ്. പാതക ളിലൂടെയുള്ള ഇവയുടെ സഞ്ചാരം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്. മദ്റസകളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, പ്രഭാത സവാരിക്കിറങ്ങുന്നവര്‍, ഇരുചക്ര വാഹനയാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം നായക്കൂട്ടം വെല്ലുവിളിയാകുന്നു. രണ്ട് വര്‍ഷം മുന്‍പ് സ്കൂള്‍ ക്ലാസ് മുറിയില്‍ കയറി വിദ്യാര്‍ഥി നിയെ നായ ആക്രമിച്ച സംഭവം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ പഞ്ചായത്ത് പരിധിയല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വന്ധ്യംകരണ സൗകര്യങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും പേവിഷ ബാധ തടയുന്നതിനായി ഈ സാമ്പത്തിക വര്‍ഷവും പഞ്ചായത്ത് 60,000 രൂപ കൂടി നീ ക്കിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കോട്ടോപ്പാടം മൃഗാശുപത്രി വെറ്ററിന റി സര്ജന് ഡോ. രാഹുല്‍ പി. അജിത്തിന്റെ നേതൃത്വത്തില്‍ ലൈവ് സ്റ്റോക്ക് ഇന്സ്പെ ക്ടര്‍മാരായ അന്‍സാര്‍, ഷെഫീന, അബ്ദുല്‍ ഗഫൂര്‍, ഡോഗ് ക്യാച്ചര്‍ എ.ആര് രമണി, ഡോഗ് ഹാന്ഡിലേഴ്സായ രഘുകുമാര്‍, സുരേഷ്, ശെല്‍വരാജ്, ഗൗതം എന്നിവരാണ് കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
