മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. ജനവിധി തേടും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചൊവ്വാ ഴ്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തില്‍ പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഷംസുദ്ദീനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
2011 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ മണ്ണാര്‍ക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷംസുദ്ദീന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വര്‍ക്കിങ് സമിതി അംഗവു മാണ്. വഖഫ് ബോര്‍ഡ്, വൈല്‍ഡ് ലൈഫ് അഡൈ്വസറി ബോര്‍ഡ് എന്നിവയില്‍ നിയമസഭാ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വിവിധ നിയമസഭാ സബ്ജക്ട് കമ്മിറ്റികളിലും അംഗമായിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഷംസുദ്ദീന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. 2005-ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ പറവണ്ണ സ്വദേശിയായ അദ്ദേ ഹം അഭിഭാഷകന് കൂടിയാണ്.
