മണ്ണാര്‍ക്കാട്: വിസ്മയകാഴ്ചകളുമായി മണ്ണാര്‍ക്കാട് ഫെസ്റ്റ് 2026 മറൈന്‍ മിറാക്കിള്‍സ് എക്സ്പോ ബുധനാഴ്ച മുതല്‍ നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ തുടങ്ങുന്നു. ഏപ്രില്‍ 26 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10വരെയാണ് പ്രദര്‍ശന സമയമെന്നും ദിവസവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാ ടകര്‍ അറിയിച്ചു.
200 അടി നീളത്തിലുള്ള അണ്ടര്‍വാട്ടര്‍ അക്രലിക് ഗ്ലാസ് ടണലും ഒപ്പം 400 അടി നീളത്തി ല്‍ മറ്റു അക്വോറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന ഡബിള്‍ അക്രോലിക് അക്വാറിയത്തില്‍ അണ്ടര്‍ വാട്ടര്സൂ മറൈന്‍ എക്സ്പോ ഒരു ത്രീഡി അനുഭവം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈവിധ്യങ്ങളായ വിദേശികളും സ്വദേശികളുമായ മത്സ്യങ്ങളാണ് ടണല്‍ അക്വോറിയത്തിലുള്ളത്. ഫിലിപ്പിന്‍സില്‍ നിന്നുള്ള മത്സ്യകന്യകമാരും റോബോട്ടിക് ഷോയും മേളയിലു ണ്ടാകും. മനുഷ്യരെപോലും പ്രതികരിക്കാന്‍ കഴിയുന്ന റോബോട്ടുകളും ഓടുകയും ചാടുകയും വിളിച്ചാല്‍ വിളികേള്‍ക്കുന്ന റോബോ നായക്കുട്ടിയുമാണ് മേളയിലെ പ്രധാന ആകര്‍ഷണം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഭക്ഷണപാനീയങ്ങള്‍ ഉള്‍പ്പടെ മേളയില്‍ ലഭ്യമാകും. ഇന്ത്യന്‍ ഈവെന്റ് സ് ആന്‍ഡ് എന്റര്‍ടെയിനേഴ്സ് ആണ് മണ്ണാര്‍ക്കാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ എം.ഡി. വീരാന്‍കുട്ടി, മാനേജര്‍ ടി.മനോജ് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8848756337,9496381422.
