മണ്ണാര്‍ക്കാട്: സംരക്ഷിക്കാന്‍ ആരുമില്ലാത്തതും പ്രയാസകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന തുമായ വയോജനങ്ങള്‍ക്ക് അടിയന്തര ചികിത്സ, പുനരധിവാസം, പരിചാരക സേവനം, സഹായ ഉപകരണങ്ങള്‍ എന്നിവ നല്കുന്ന ‘വയോരക്ഷ’ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ സാമൂഹ്യനീതി ഡയറക്ടറേറ്റ് വ്യക്തത വരുത്തി.
അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെ ആശുപത്രിയിലെത്തിക്കുന്നതിനോ ഭക്ഷണം, മരുന്ന്, കെയര്‍ഗിവറുടെ സേവനം എന്നിവ നല്‍കുന്നതിനോ അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതില്ല. മക്കളും ബന്ധുക്കളുമുണ്ടെങ്കിലും സഹായം ലഭിക്കാതെ ഒറ്റയ്ക്ക് കഴിയു ന്നവര്‍ക്ക് അടിയന്തര ചികിത്സയ്ക്കായി പദ്ധതി ഫണ്ട് ഉപയോഗിക്കാമെങ്കിലും തുടര്‍ ചികിത്സ മക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ വഴി ഉറപ്പാക്കണം. മക്കളുണ്ടെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാനും ഈ തുക വിനിയോഗിക്കാം.
പൊലിസ് മുഖേനയോ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയോ സംരക്ഷിക്കപ്പെടാത്തവരെയും ഉപേ ക്ഷിക്കപ്പെട്ടവരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുമ്പോള്‍, ചികിത്സാ ചെലവു കള്‍, ഭക്ഷണം, വസ്ത്രം, കെയര്‍ഗിവര്‍ സേവനം, പുനരധിവാസ കേന്ദ്രങ്ങളിലേക്കുള്ള വാഹന വാടക എന്നിവ ആശുപത്രി വികസന സൊസൈറ്റി/കമ്മിറ്റി വഹിച്ചാല്‍ ആ തുക വയോരക്ഷാ പദ്ധതിയില്‍ നിന്ന് അനുവദിക്കും. സൂപ്രണ്ടിന്റെയോ മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യ പ്പെടുത്തലും ബില്ലുകളും വൗച്ചറുകളും അടിസ്ഥാനമാക്കി സൊസൈറ്റി/കമ്മിറ്റി അക്കൗണ്ടിലേ ക്കാണ് തുക കൈമാറുക. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി പണം ചെലവഴിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രേഖകളുടെ അടിസ്ഥാനത്തില്‍ തുക അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ 25,000 രൂപ വരെയും, ജില്ലാ കളക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ രണ്ട് ലക്ഷം രൂപ വരെയും ചെലവഴിക്കാം. 10,000 രൂപ വരെ കരുതല്‍ ധനമായി സൂക്ഷിക്കാനും അനുവാദമുണ്ട്. മതിയായ വൗച്ചറുകളോ കൈപ്പറ്റ് രസീതോ ബില്ലുകളോ ഇല്ലാതെ ധനസഹായം അനുവദിക്കരുതെന്നും, സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അവബോധ പരിപാടികള്‍ നടത്തി അര്‍ഹരെ കണ്ടെത്താന്‍ ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
