എടത്തനാട്ടുകര: ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്പെ ഷ്യല് കെയര്‍ സെന്ററിന് കീഴില്‍ ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി ചുണ്ടോട്ടുകുന്ന് ക്ലസ്റ്റര്‍ പരിധിയിലെ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ഥിക ള്‍ക്കായി ‘ടെക് ക്രാഫ്റ്റ്’ സര്‍ഗ്ഗസംഗമവും നടത്തി.
ശാസ്ത്രമേളകളില് വിവിധ ഇനങ്ങളില്‍ സംസ്ഥാനതല വിജയികള്‍ പരിശീലനത്തിന് നേതൃത്വം നല്കി.നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി.വിദ്യാലയത്തിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ചിത്രരചനയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത് മുഖ്യാതിഥിയായി.പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട് അധ്യ ക്ഷനായി.
പ്രധാനാധ്യാപകന് കെ.എ അബ്ദുല്‍ മനാഫ്, എം.പി.ടി.എ പ്രസിഡന്റ് ടി. സുബൈദ, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പി. ദിവ്യ,അധ്യാപകരായ എ. സുനിത, കെ. യൂനുസ് സലീം, വി.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
