പാലക്കാട്: പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് എന്നിവ യുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 18 മുതല്‍ 25 വരെ കാഞ്ഞിരപ്പുഴ പുളിക്കല്‍ ജി.യു. പി. സ്കൂള്‍ ഗ്രൗണ്ടില്‍ പൈതൃകോത്സവം 2026 സംഘടിപ്പിക്കും. പട്ടികജാതി- പട്ടികവര്‍ഗ വിഭാ ഗക്കാര് ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അന്യംനില്‍ക്കുന്ന പരമ്പരാഗത കലാരൂപങ്ങള്‍ സംരക്ഷിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഈ വിഭാഗത്തിലുള്ളവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ഇതിന്റെ വിജ യത്തിനായി പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘ രൂപീകരണയോഗം ചേര്‍ന്നു.
വി.കെ ശ്രീകണ്ഠന് എം.പി ചെയര്‍മാനും ജില്ലാ കലക്ടര്‍ കെ. സുധീര്‍ കണ്‍വീനറുമായും സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാരായ എന്‍ ഷംസുദ്ദീന്, കെ.എ തുളസി എന്നിവരാണ് രക്ഷാധികാരികള്‍. ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജി. ശ്രീകുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം ഷമീന, പിന്നാക്ക വിഭാഗ വികസന വകു പ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ധാര്ഥന്, കിര്‍ത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്ധ്യ ശേഖര്‍ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വിവിധ സെമിനാറുകള്‍, കിര്‍ത്താഡ്സിന്റെ കലാപരിപാടികള്‍, 100 ഓളം സ്റ്റാളുകള്‍ തുടങ്ങിയവ സജ്ജമാക്കും. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തി പ്പിടിക്കുന്ന നാടന്‍കലാമേള, ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണരീതികള്‍, പരമ്പരാഗത ചികിത്സാരീതികള്‍, ആവിക്കുളി, പ്രത്യേക പവലിയനുകള്‍, മെഗാ ഷോകള്‍ തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വി.കെ ശ്രീകണ്ഠന് എം.പി, എ. പ്രഭാകരന് എംഎല്‍എ, പി. മമ്മിക്കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന എന്‍ സരിത, ജില്ലാ കലക്ടര്‍ കെ സുധീര്‍, പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
