അഗളി: വനപാലകര്‍ക്ക് ഡ്യൂട്ടിക്ക് ആനുപാതികമായ വിശ്രമം പുനഃസ്ഥാപിക്കണ മെന്നും വന്യമൃഗങ്ങളെ തുരത്താന്‍ പോകുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് അട്ടപ്പാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.വനസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നേരിടുന്ന വിവിധ വെല്ലുവിളികളും ആനുകൂല്യങ്ങളിലെ അപാകതകളും സമ്മേളനം ചര്‍ച്ച ചെയ്തു.
മുക്കാലി ഡോര്‍മിറ്ററിയില്‍ നടന്ന സമ്മേളനം സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍ ചെയ്തു.അട്ടപ്പാടി മേഖല പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷനായി.കെ.എഫ്.പി.എസ്.എ. കിഴക്കന്‍ മേഖല സംസ്ഥാന സെക്രട്ടറി ശ്രീനി വാസന് മുഖ്യപ്രഭാഷണം നടത്തി.
സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു, ഭവാനി റെയ്ഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ഗണേശന്, അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഷഫീര്‍, സംഘടന സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ്, ജില്ലാ പ്രസിഡന്റ് സുധീഷ് കുമാര്‍, ജില്ലാ സെക്രട്ടറി ദീപക്, ജില്ലാ ട്രഷറര്‍ മധു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ് ഹാഷിം, സജയന്, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
