എടത്തനാട്ടുകര: നിര്‍മാണം പൂര്‍ത്തീകരിച്ച ചളവ-കരുവരട്ട റോഡ് ഉദ്ഘാടനം ചെയ്ത് മുന്‍ മെമ്പര്‍മാരായ പി.രഞ്ജിത്തും നൈസി ബെന്നിയും. അലനല്ലൂര്‍ പഞ്ചായത്ത് 2023-24-, 2024-25 സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്‍ഡ് 43 ലക്ഷം ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിലാണ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ പ്രതീ കാത്മക ഉദ്ഘാടനം നടന്നത്. മുന്‍ മെമ്പര്‍മാരായിരുന്ന രഞ്ജിത്ത്, നൈസി ബെന്നി എന്നിവരാണ് റോഡിന് ഫണ്ട് വകയിരുത്തിയത്. ഇവരെയും ഇടതുപക്ഷ പ്രവര്‍ത്തക രേയും ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധ ഉദ്ഘാടനം. മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സേതുമാധവന്, എം.കൃഷ്ണ കുമാര്‍, വി.ഷൈജു, പി.ശിവശങ്കരന്, എം. പി. സുഗതന്, സി.പ്രതീഷ്, ജിതേഷ് കോട്ടയി ല്‍ എന്നിവര്‍ സംസാരിച്ചു.അതേസമയം ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലേക്ക് മുന്‍വാര്‍ഡ് മെമ്പറെ ക്ഷണിച്ചതായി സംഘാടകര്‍ അറിയിച്ചു.
