അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 43ലക്ഷം രൂപ വിനി യോഗിച്ച് നിര്‍മിച്ച ചളവ-കരുവരട്ട റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീ ബുള്ള അന്‍സാരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മറിയ അമ്പുകാട്ടില് അധ്യക്ഷയാ യി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബഷീര്‍ പടുകുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് ടി.പി സൈനബ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ, ജംഷീന, സുരേഷ് എന്നിവര്‍ സംസാരിച്ചു.
