കോട്ടോപ്പാടം കൊടുവാളിപ്പുറം കൊടുവാളി ശിവക്ഷേത്ര പരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വ ഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഷീദ് മുത്തനില്‍, സുഹ്റ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് പോറ്റൂര്‍, ക്ഷേത്ര ഭാരവാഹികളായ അച്ചു ചേലക്കാട്, സുബിന് നീരിട്ടിലിങ്ങല്, അജയ്, പൊതുപ്രവര്‍ത്തകരായ കെ.ബാവ, പി.എം മുസ്തഫ, ബാലന്, സതീശന് എന്നിവര്‍ പങ്കെടുത്തു.
