കോട്ടോപ്പാടം: പഞ്ചായത്തിലെ ആര്യമ്പാവ് റോഡ് പൂഞ്ചോലകുളമ്പ് പത്തുകുടി കുടി വെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് എം.നീതുശങ്കര്, ജില്ലാ പഞ്ചായത്ത് അംഗം റഫീക്ക പാറോക്കോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, വാര്‍ഡ് മെമ്പര്‍ സി.സാലിം, മുന്‍ മെമ്പര്‍ വിനീത, എ. അസൈനാര്‍ മാസ്റ്റര്‍, അസീസ് ചെള്ളി, അന്‍വര്‍ സാജിത് പൂഞ്ചോല, കുഞ്ഞാണി ഹാജി, പ്രസാദ്, ഷഫീക്ക് പൂഞ്ചോല, ഷറഫുദ്ദീന് പുല്‍ക്കട, എ.കെ ഉമ്മര്‍, കബീര്‍ മാങ്കാവില്‍, എം.കെ ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍, അറിയിപ്പുകള് മറ്റുനാട്ടുവിശേഷങ്ങളെല്ലാം വേഗത്തില്‍ അറിയാന്‍ ഈഗ്രൂപ്പില്‍ ചേരൂ👇
https://chat.whatsapp.com/DltkOTvD2CRHclT41vGZwJ