മണ്ണാർക്കാട്: എം.എൽ.എയുടെ 2025-26 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ണാർക്കാട്, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തുകളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ എൻ. ഷംസുദ്ദീൻ എം.എൽ.എ. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.മണ്ണാർക്കാട് നഗരസഭയിലെ പാണ്ടിക്കാട് ബംഗ്ലാ വ്പടി, അരകുർശ്ശി കൊട്ടേപ്പടി ജംഗ്ഷൻ, നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന സ്കൂൾ പരിസരം, തോരാപുരം മുനീശ്വര ക്ഷേത്ര പരിസരം, നാരങ്ങപ്പറ്റ വെൽനെസ് സെന്റർ പരിസരം എന്നിവിടങ്ങളിലാണ് സ്വിച്ച് ഓൺ ചെയ്തത്.
കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി സലഫി മസ്ജിദ് പരിസരം, ചങ്ങലീരി മോതിക്കൽ ഇടിഞ്ഞാണി ഉന്നതി, ചങ്ങലീരി അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, കഷായപ്പടി സെന്റർ, പറവട്ടിപ്പടി ജുമാമസ്ജിദ് പരിസരം, പള്ളിക്കുന്ന് എം.എ അസീസ് സാഹിബ് ഗ്രൗണ്ട് പരിസരം എന്നിവിടങ്ങളിലാണ് സ്വിച്ച് ഓൺ ചെയ്തത്.
നഗരസഭ യിൽ നടന്ന വിവിധ ചടങ്ങുകളിലായി നഗരസഭ ചെയർപേഴ്സണൽ സജ്ന ടീച്ചർ, വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, കൗൺസിലർമാരായ രാധാകൃഷ്ണൻ, സുമലത, പുഷ്പാനന്ദൻ, ഹഫ്സത്ത് ഉമ്മർ, മുൻ വൈസ് ചെയർപേഴ്സൺ പ്രസീത, മുൻ കൗൺസിലർമാരായ അഫ്സൽ കുന്തിപ്പുഴ, അമുദ, ആലിപ്പു ഹാജി, പ്രേംകുമാർ,സൈദ് കുന്തിപ്പുഴ, ഡോ. സൈനുൽ ആബിദ്, സതീശൻ, ശങ്കരൻ, എൻ.ആർ സുരേഷ്, ഉമ്മർ, സമദ് പൂവ്വക്കോടൻ, മുനീശ്വര ക്ഷേത്രം ട്രസ്റ്റി കൃഷ്ണൻ, രവീന്ദ്രൻ, മേൽശാന്തി അശോകൻ, പൂജാരി ഹരീഷ്, ഉണ്ണികൃഷ്ണൻ, ജ്യോതി മണി, സുധ, അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
കുമരംപുത്തൂർ പഞ്ചായത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാഹിന എരേരത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.പി ഹംസ, ഷാഫി ചങ്ങലീരി, അക്ബർ അലി, മണികണ്ഠൻ, ഷെമീറ അഷ്റഫ്, പൊൻപാറ കോയക്കുട്ടി, നൗഷാദ് വെള്ളപ്പാടം, ഹുസൈൻ കോളശ്ശേരി, അസീസ് പച്ചീരി, ഫിലിപ്പ്, ബഷീർ കാട്ടിക്കുന്നൻ, ഷറഫു ചങ്ങലീരി, നൗഫൽ തങ്ങൾ, ഷെരീഫ് പച്ചീരി, സിദ്ദീഖ് മല്ലിയിൽ, കാസിം, ആഷിക് വറോടൻ, ഹമീദ്, ഗഫൂർ ഹുസൈൻ, അർസൽ, ജയപ്രകാശ് വാഴോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
