കോട്ടോപ്പാടം: കൊമ്പം വടശ്ശേരിപ്പുറം നീരേങ്ങള്തൊടി വീട്ടില്‍ പരേതനായ രാജ ഗോപാലിന്റെ ഭാര്യ നിഷ (52) അന്തരിച്ചു. സംസ്കാരം നടത്തി.
മക്കള്‍: ഡോ. ഐശ്വര്യ, അര്ജുന് (ഐ.ടി. പ്രൊഫഷണല്‍). മരുമകന്: ജിജുമോന്‍ ഗോപാലന് നല്ലേപ്പുള്ളി. (ഐ. ടി. പ്രൊഫഷണല്‍), മുന്‍ താലൂക്ക് സര്‍വേയര്‍ എന്‍.ടി രാമന് ഭര്‍തൃ സഹോദരനാണ്.
എന്‍.ഷംസുദ്ദീന് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതുശങ്കര്, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ആസിഫലി, പി.മുരളീധരന് തുടങ്ങി വിവിധ മേഖലകളിലുളളവര്‍ അന്തിമോപ ചാരമര്പ്പിക്കാനായെത്തി.