കൊഴിഞ്ഞാമ്പാറ: കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടറുകൾക്ക് ജില്ലയിൽ തുടക്ക മായി. കുടുംബശ്രീ സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ‘മീറ്റ് പോയിന്റ്’ ടേക്ക് എവേ കൗണ്ടറുകളുടെ ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ കരുവപ്പാറയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു.
ഒരേ മാതൃകയിലും ഗുണനിലവാരത്തിലും സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ‘കുടുംബശ്രീ മീറ്റ് പോയിന്റ്’ എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ഈ കൗണ്ടറുകള്‍ അറിയപ്പെടുക. ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകളിലൂടെ ലഭ്യമാക്കും. ബ്രേക്ക് ഫാസ്റ്റ്, ഡിന്നര്‍, ലഘുഭക്ഷണം, ലഘു ചിക്കന്‍ വിഭവങ്ങള്‍ തുടങ്ങിയവയാണ് കൗണ്ടര്‍ വഴി ലഭ്യമാകുക.കുടുംബശ്രീ കഫേ കാറ്ററിംഗ് യൂണിറ്റുകളെ ഒരു സ്ഥിരം സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു സ്ഥിര വരുമാനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നതിനും ഇതുവഴി കഴിയും.
പരിപാടിയിൽ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രാമകൃഷ്ണൻ അധ്യക്ഷനായി. എഴുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. കൊഴിഞ്ഞാമ്പാറ സി.ഡി.എസ് ചെയർപേഴ്സൺ എ. പ്രസന്ന, എരുത്തേൻപതി സി.ഡി.എസ് ചെയർപേഴ്സൺ ആർ. രജിത, വടകരപതി സി.ഡി.എസ് ചെയർപേഴ്സൺ വി. റമീല, എരുത്തേമ്പതി സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുനിത, സുമേഷ്, അരുൺ പ്രസാദ്, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
————————————————–
മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍, അറിയിപ്പുകള് മറ്റുനാട്ടുവിശേഷങ്ങളെല്ലാം വേഗത്തില്‍ അറിയാന്‍ ഈഗ്രൂപ്പില്‍ ചേരൂ👇
https://chat.whatsapp.com/DltkOTvD2CRHclT41vGZwJ
———————————————————–
