ജില്ലാ കലക്ടര്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം നിവേദനം നല്കി
അഗളി: അട്ടപ്പാടിയിലെ പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയുടെ ഭാഗമയി രൂപീകരിച്ച ജനകീയ സമിതികളുടെ അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപ അട്ടപ്പാടിയുടെ സുസ്ഥിര വികസനത്തിനായി വിനിയോഗിക്കണമെന്ന് ജില്ലാ പഞ്ചായ ത്ത് അംഗം വി.എം ലത്തീഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദ നം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അഹാഡ്സിന് കീഴില്‍ രൂപീകരിച്ച മുന്നൂറോളം സമിതികളുടെ അക്കൗണ്ടുകളിലായി ഏകദേശം ആറ് കോടിയിലേറെ രൂപ നിഷ്ക്രിയ ആസ്തിയായി കിടക്കുന്നുണ്ടെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഗളി ബ്രാഞ്ചിലെ നൂറിലേറെ അക്കൗണ്ടുകളിലായി നാല് കോടിയിലേറെ രൂപയും, ജില്ലാ സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ബാക്കി തുകയും ഉണ്ടെന്നാണ് ഏകദേശ കണക്ക്. തുക എത്രയാണെന്നത് കണ്ടെത്തേണ്ടതുണ്ട്.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രൂപീകരിച്ച ഗുണഭോക്തൃ സംഘങ്ങള്‍, ഊരുവികസന സമിതികള്‍, സംയുക്ത വനപരിപാലന സമിതികള്‍ എന്നിവ 2012-ല്‍ പദ്ധതി കാലാവധി കഴിഞ്ഞതോടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. മരുവല്ക്ക രണ ഭീഷണി നേരിടുന്ന അട്ടപ്പാടി ഭൂപ്രദേശത്തിന്റെ പച്ചപ്പ് വീണ്ടെടുക്കുന്നതിനും മണ്ണ്-ജലസംരക്ഷണ കാര്യത്തിലും സതുത്യര്‍ഹമായ സേവനമാണ് ജനകീയ സമിതി നടത്തിയിട്ടുള്ളത്.
110 ചതുരശ്ര കിലോമീറ്ററില്‍ പച്ചപ്പുണ്ടാക്കിയ ഈ സമിതികളെ നിയമാനുസൃതമായി പുനരുജ്ജീവിപ്പിക്കണമെന്നും, നിലവിലുള്ള തുക അട്ടപ്പാടിയിലെ തൊഴില്‍ സംരംഭ ങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കുമായി വിനിയോഗിക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ജനകീയ സമിതിക ളുടെ മുന്‍ ഭാരവാഹികളുടെ ഒരു പൊതുയോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കണമെന്ന് വി.എം. ലത്തീഫ് ആവശ്യപ്പെട്ടു.
ഇതിന്റെ സംഘാടന ചുമതല ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ ഏറ്റെടുക്കാ മെന്നും അഹാഡ്സില്‍ ജോലി ചെയ്തിരുന്നവരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുമെ ന്നും അദ്ദേഹം കലക്ടറെ അറിയിച്ചു.
