മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നഗരത്തില്‍ പ്രകടനവും കുറ്റവിചാരണ സദസും നടത്തി. എം.എല്‍.എ. എന്‍. ഷംസുദ്ദീനെ മണ്ണാര്‍ക്കാടിന് മതിയായി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബി. ജെ.പി. വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, സെല്‍ കോഡിനേറ്റര്‍ എ.പി സുമേഷ്കുമാര്, അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് സല്‍ജു, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി അട്ടപ്പാടി, മൈനോറിറ്റി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഡാനിയല്‍, ജില്ലാ കമ്മിറ്റി അംഗം ജോസ് കൊല്ലിയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രാജു പുഴക്കല്‍, വൈസ് പ്രസിഡന്റുമാരായ ടി.എം സുധ, വി.അമുദ, എ.സൗമിനി, സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണന്, ടി.പി സുരേഷ്കുമാര്‍, എ.ജി ശ്രീവിദ്യ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണന്, ഒ.ബി.സി. മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പി. ഷിജു, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.രമേഷ്, ജനറല്‍ സെക്രട്ടറി എം. മോഹന കൃഷ്ണന്, തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രന്, പയ്യനടം ഏരിയ പ്രസി ഡന്റ് അജിത് കുമാര്‍, കോട്ടോപ്പാടം ഏരിയ പ്രസിഡന്റ് കെ.രതീഷ്, അലനല്ലൂര്‍ ഏരിയ പ്രസിഡന്റ് വി.ടി ജയചന്ദ്രന് , എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് കെ. രാജേഷ്, എന്നിവര്‍ പങ്കെടുത്തു.
