കോട്ടോപ്പാടം: ഭീമനാട് ഗവ.യു.പി. സ്കൂളില്‍ സ്കൂള്‍ വികസന സമിതി രൂപീകരിച്ചു. നാല് എക്സ് ഒഫീഷ്യോ ഭാരവാഹികളും, 21 ജനകീയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന 25 അംഗ സമിതിയാണ് രൂപവത്കരിച്ചത്.
ചെയര്‍മാനായി ജി.കൃഷ്ണകുമാര്‍ മാസ്റ്റര്‍, വൈസ് ചെയര്മാന്മാരായി റഫീന റഷീദ്, ഷുക്കൂര്‍ പാറപ്പുറം, അഷ്റഫ് ഹാജി, ട്രഷററായി കെ.വിജയകൃഷ്ണന് മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.വിദ്യാലയത്തിന്റെ വിദ്യാഭ്യാസ നിലവാരവും ഭൗതിക സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതി നായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, രഞ്ജിത്ത് പോറ്റൂർ ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, ജനപ്രതിനിധികളായ കളഭം രാധാകൃഷ്ണന്, രജനി ഇടമുറ്റത്ത്, രജിത രാജു, ആമിനക്കുട്ടി,പി.ടി.എ. പ്രസിഡൻ്റ് അബ്ദുൽ അസീസ് മാസ്റ്റർ, പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നുമുണ്ടായി.
