മണ്ണാര്‍ക്കാട്: വൃക്കരോഗത്താല്‍ ബുദ്ധിമുട്ടുന്ന നിര്‍ധനരായ രോഗികള്‍ക്ക് താങ്ങായി കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍) മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി. സംഘടനയുടെ ‘കരുതലിന്റെ സാന്ത്വന സ്പര്‍ശം’ ഡയാലിസിസ് ചലഞ്ചി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് സി.എച്ച്. സെന്ററിന് സാമ്പത്തിക സഹായം കൈമാറി.
സെന്ററിന് കീഴിലുള്ള ശിഹാബ് തങ്ങള്‍ സൗജന്യ ഡയാലിസിസ് കേന്ദ്രത്തില്‍ നൂറ് ഡയാലിസിസുകള്‍ നടത്തുന്നതിന് ആവശ്യമായ തുക നല്‍കാനാണ് കെ.എസ്.പി.എല്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി അര ലക്ഷം രൂപയാണ് സി.എച്ച്. സെന്റര്‍ ഭാരവാഹികള്‍ക്ക് കൈമാറിയത്.
കെ.എസ്.പി.എല്‍. നിയോജക മണ്ഡലം പ്രസിഡന്റ് എം.അബ്ദുഫാറൂഖി അധ്യക്ഷനാ യി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ., സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള, ഡോ.കെ.എ കമ്മാപ്പ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ടി.എ സലാം മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, പൊന്‍പാറ കോയക്കുട്ടി, റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേരി, പഴേരി ഷെരീഫ് ഹാജി, കെ.എസ്.പി.എല്‍. ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദാലി, ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുറഹ്മാന്, സി.എച്ച്. സെന്റര്‍ പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സെക്രട്ടറി നൗഫല്‍ കളത്തില്‍, വി.കെ അബൂബക്കര്‍, കെ.പി ഉമ്മര്‍, അബൂ ബക്കര്‍ കാപ്പുങ്ങല്‍, പി.മുഹമ്മദാലി അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.
