കോട്ടോപ്പാടം: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനംവാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 25ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം നിയമനവും നല്‍കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അസീസ് ഭീമനാട് ആവശ്യപ്പെട്ടു. ഷൈജുവിന്റെ വീട്ടിലെത്തിയ സി.സി.എഫ്. ഡി.എഫ്.ഒ. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വനപാലകര്‍ക്ക് മതിയായ ആയുധങ്ങള്‍ നല്‍കണം. അക്രമകാരിയായ കാട്ടാനയെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു.
യു.ഡി.എഫ്. ഉന്നതാധികാര സമിതി അംഗം എ.അസൈനാര്‍, മണ്ഡലം പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ജെ രമേഷ്, ജനപ്രതിനിധികളായ ദീപ ഷിന്റോ, സാനിര്മണലടി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
