കാഞ്ഞിരപ്പുഴ: ജനവാസമേഖലയിലേക്കെത്തുന്ന കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ ഷൈജു കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി കള്‍ വനംവകുപ്പാണെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ജില്ലാ കമ്മിറ്റി ആരോപിച്ചു.
സൈലന്റ്വാലിയില് നിന്ന് തിരുവിഴാംകുന്ന്, അമ്പലപ്പാറ, കരടിയോട് മേഖലകളില്‍ നിരന്തരമായി കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നു. ജനങ്ങള്‍ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലം കാണുന്നില്ലെന്ന് കിഫ കുറ്റപ്പെടു ത്തി.
ജനവാസ മേഖലകളില്‍ നിരന്തരമായി ഇറങ്ങുന്ന ആനകളെ തുരത്താന്‍ നിയോഗിക്കു ന്ന വനപാലകര്‍ക്ക് സ്വയരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കണം. ആവശ്യമാ യ സന്ദര്‍ഭങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വന്യമൃഗങ്ങള്‍ കൊല്ലപ്പെട്ടാല്‍ വന്യമൃഗസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(2) അനുസരിച്ച് കേസെടുക്കരുത്. കാടിറങ്ങുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാവശ്യമായ നടപടികള്‍ സ്വീക രിക്കുക, ഷൈജുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ആശ്രി തര്‍ക്ക് വനംവകുപ്പില്‍ ജോലി നല്‍കണമെന്നും കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേ ക്കര, വൈസ് പ്രസിഡന്റ് സോണി മേക്കളപ്പാറ, ജോമി മാളിയേക്കല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
