കല്ലടിക്കോട്: നിരന്തരമായി കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനം വകുപ്പ് പിടിച്ചു നാടുകടത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലി ക്കാ കോൺഗ്രസ്സ് ഗ്ളോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണിയുടെ നേതൃത്വ ത്തിൽ സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അവർ. കൃത്യമായ ആസൂത്ര ണത്തിലൂടെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ട്രഞ്ചടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപെട്ടു. മേരീ മാതാ പള്ളി വികാരി ഫാ. ജോജി വടക്കേക്കര അധ്യക്ഷനായി. മാത്യു കല്ലടിക്കോട്, രാജേഷ് നടുവത്താനി, കത്തോലിക്കാ കോൺഗ്രസ് പൊന്നംകോട് ഫൊറോനാ പ്രസിഡന്റ് ഫ്രാൻസിസ് തുടിയംപ്ളാക്കൽ, ജോബി കതിരുമോളേൽ, തോമസ് നസ്രത്ത്, ജോയി വെട്ടം, ഡിനിൽ ജോയ്, ജോയി തെക്കേപ്പറമ്പിൽ, ചന്ദ്രൻ, അഖിൽ ബിനു എന്നിവർ സംസാരിച്ചു.
