മണ്ണാര്‍ക്കാട്: അന്തരിച്ച പാലക്കാട് കല്‍മണ്ഡപം സ്വദേശി അന്‍സാരിയുടെ ആശ്രിത ര്‍ക്ക് സൗദി കെ.എം.സി.സി. സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ നിന്നുള്ള മരണാനന്തര ആനൂകൂല്യം കൈമാറി. മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഷറായ ഏരിയ കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് അന്‍സാരി മരണപ്പെട്ടത്. കെ.എം.സി.സി. കേരള ട്രസ്റ്റില്‍ നിന്നും ആറുലക്ഷം രൂപയുടെ ചെക്ക് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, ജില്ലാ വൈസ് പ്രസിഡന്റു തുവ്വശ്ശേരി വാപ്പു എടത്തനാട്ടുകര എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മക്ക കെ.എം.സി.സി. ചെയര്മാന് സുലൈമാന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, വൈസ് പ്രസി ഡന്റ് മുഹമ്മദ് മൗലവി, ഹറം ഏരിയ കമ്മിറ്റി നേതാക്കളായ ഷമീര്‍, നൗഫല്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
