മണ്ണാര്‍ക്കാട്:നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളില്‍ സാനിറ്ററി നാപ്കിന് ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് എ.കെ മനോജ്കുമാര്‍ അധ്യക്ഷനായി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, ഹരിതകേരളം മിഷന് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.അരുണ്‍ എന്നിവര്‍ സംസാരിച്ചു.
