മണ്ണാര്‍ക്കാട്: വ്യക്തിപരവും സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളില്‍ തിന്മകളെയും അക്രമത്തെയും സാമാന്യവല്കരിക്കുന്ന പ്രവണത വര്‍ധിക്കു ന്നുവെന്നും അതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം സമിതി യുവപഥം അഭിപ്രായപ്പെട്ടു.
വര്‍ത്തമാനകാലത്ത് മാനവിക മൂല്യങ്ങളെ തിരിച്ച് പിടിക്കുക എന്നതാകണം വിശ്വാ സിയുടെ മുഖ്യ അജണ്ട.തിന്മകള്ക്കെതിരെ മൗനം പാലിക്കുക എന്നതും വലിയ ദ്രോഹ മായി കാണണം.സാമുദായിക ഐക്യത്തിന്റെ പുതിയ കാരണങ്ങള്‍ കണ്ടെത്തിയോ ജിച്ച മുന്നേറ്റം നടത്താന്‍ കഴിയണം, വിയോജിപ്പിന്റെ കാരണം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും വലിയ സാമൂഹ്യ ദ്രോഹമാണ് ചെയ്യുന്നതെന്നും യുവപഥം കൂട്ടിച്ചേര്‍ത്തു.
കോടതിപ്പടി ക്യാപിറ്റല്‍ പ്ലാസയില്‍ നടന്നസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് ജില്ലാ സെക്രട്ടറി മുജീബ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് പി.എച്ച് അലി അക്ബര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത മുഖ്യാതിഥിയായി. ഷഫീക് അല്‍ ഹികമി, ഷഫീക് സ്വലാഹി, ഷാഫി സ്വബാഹി എന്നിവര്‍ വിവിധ വിഷയങ്ങളി ല്‍ പ്രഭാഷണം നടത്തി.
വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പോപ്പുലര്‍,യൂത്ത് ഓര്‍ഗ നൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ മുസ്തഫ കടപ്പാടത്ത് എളമ്പുലാശ്ശേരി എന്നിവര്‍ സംസാരിച്ചു.
