അഗളി: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഷോളയൂര്‍ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി (ബാബു – 58) ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഉന്നതിക്ക് സമീപത്തെ തോട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ രങ്ക സ്വാമിയെ വനപാലകരെത്തി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചു.രങ്കസ്വാമിയുടെ അഞ്ച് വാരിയെല്ലുകള്‍ പൊട്ടുകയും നടുവിന് ക്ഷതമേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്.
