ഷൊര്‍ണ്ണൂര്‍: സര്‍ക്കാര്‍ ശബളം നല്കുന്ന എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ( എം.വി. എസ്സ്.എസ്സ്) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പി. മമ്മിക്കുട്ടി എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ.പി ശാന്തകുമാരി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ. ദാമോദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി യംഗം കെ. വിനോദ് കുമാര്‍, പി.അജിത് കുമാര്‍, എം. രാജന്, കെ. ശങ്കരനാരായണന്, വി. മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.പി ശാന്തകുമാരി ( പ്രസിഡ ന്റ്) വി.മോഹന ദാസന്, രതിക പുത്രമണ്ണില് (വൈസ് പ്രസിഡന്റ്) അഡ്വ. കെ. ദാമോദരന്‍ ( സെക്രട്ടറി) കെ. ശ്രീധരന്, പി. ഉണ്ണികൃഷ്ണന് (ജോ. സെക്രട്ടറിമാര്‍) എ. കൃഷ്ണന് ( ട്രഷറര്‍).
