എടത്തനാട്ടുകര: അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ സാന്ത്വന ചികിത്സാ രംഗ ത്ത് സ്ത്രീശക്തിയുടെ കരുത്ത് വിളിച്ചോതി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. സൊസൈറ്റിയുടെ ഹോം കെയര്‍ വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണ മായും വനിതകള്‍ ഏറ്റെടുത്തുകൊണ്ട് വേറിട്ടൊരു മാതൃക തീര്‍ത്തു. നഴ്സുമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പുറമെ ഡ്രൈവിംഗ് സീറ്റിലും വനിത എത്തിയതോടെ ഈ ദിനം അവിസ്മരണീയമായ അടയാളപ്പെടുത്തലായി.
എഴുത്തുകാരി ഷാഹിദ ഉമ്മര്‍ കോയയാണ് ഹോം കെയര്‍ വാഹനത്തിന്റെ വളയം പിടിച്ചത്. ഡ്രൈവര്‍, നഴ്സ്, വളണ്ടിയര്‍മാര്‍ തുടങ്ങി എല്ലാ ചുമതലകളും വനിതകള്‍ തന്നെ നിര്‍വഹിച്ച ഈ സംഘം നാടിന് പുതിയൊരു സന്ദേശമാണ് നല്‍കിയത്.
പാലിയേറ്റീവ് ക്ലിനിക്ക് പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി സൈനബ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങ് പാലിയേറ്റീവ് കെയര്‍ ജില്ലാ കൂട്ടായ്മ ഭാരവാഹി റഷീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് വൈസ് ചെയര്മാന് സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനായി.ഭാരവാഹികളായ എ.മുഹമ്മദ് സക്കീര്‍, ടി.കെ നജീബ്, പി.അലി, സി.ഹക്കീം , ഷംന്, ഫാത്തിമ പൂധാനി, പി.സൈനബ, ഹസനത്ത് പാറോക്കോട്, ഹാജറ നായിക്കത്ത് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര ,സെറീന മുജീബ് എന്നിവര്‍ പങ്കെടുത്തു.
