അലനല്ലൂര്‍: കലാസമിതി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സാര്‍വ്വദേശീയ മഹിളാ ദിനാചരണത്തിന്റെ ഭാഗമായി എഴുപത്തി ഒമ്പതാം വയസ്സില്‍ പ്ലസ്ടു വിജയിച്ച ശ്രീദേവി അമ്മ,അറുപതാം വയസ്സില്‍ ചെണ്ട അരങ്ങേറ്റം കുറിച്ച അമ്മിണി ചങ്കരംചാത്ത് എന്നിവരെ ആദരിച്ചു.കലാസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ബിജിഷ അധ്യക്ഷയായി. ബീന സുദേവന്, പി.എം ഷീബ, രുഗ്മിണി ശങ്കരനാരായണന് , മിനാസ് പണക്കത്തോടന് , ഷംല മുട്ടിക്കല്‍,പ്രിയ രാമനുണ്ണി,ദീപ്തി സുഹാസ് തുടങ്ങിയവര്‍ സംസാരിച്ചു.
