മണ്ണാര്‍ക്കാട്: സൈലന്റ്വാലി ദേശീയോദ്യാനത്തിലെ സംരക്ഷിതവനമേഖലയും ബഫര്‍സോണും ഉള്‍പ്പെടുത്തി ഇതാദ്യമായി നടത്തിയ സമഗ്ര പക്ഷിസര്‍വേയില്‍ 192 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 20 ഇനം പക്ഷികളേയും കൂടാതെ അപൂര്‍വമായെത്തുന്ന ദേശാടനപക്ഷികളെയും സര്‍വേയില്‍ കണ്ടെത്തി.
ഏഷ്യന്‍ ഹൗസ് മാര്ട്ടിന്, വെസ്റ്റേണ്‍ ഹൗസ് മാര്ട്ടിന് എന്ന ദേശാടനപക്ഷികളെയാണ് സൈലന്റ്വാലിയില് കണ്ടത്. പശ്ചിമഘട്ടത്തിലെ തദ്ദേശീയരായ നീലഗിരി ചിലപ്പന്‍, കാട്ടുനീലി, നീലഗിരി ഷോലക്കിളി, ചെമ്പുവയറന്‍ ചോലക്കിളി തുടങ്ങിയ പക്ഷിക ളുടെയും സാന്നിധ്യമുണ്ട്. കേരളത്തില്‍ സ്ഥിരവാസികളായ മാക്കാച്ചിക്കാട, രാച്ചുക്ക്, ലളിതകാക്ക, തീക്കാക്ക, ചെറുതേന്‍കിളി, മഞ്ഞതേന്‍കിളി, കോഴി വേഴാമ്പല്‍, മലമ്പ്രാ വ് തുടങ്ങി പതിനൊന്നോളം ഇനങ്ങള്‍ പ്രജനനത്തിനായി കൂടുക്കൂട്ടുന്നതും സര്‍വേയി ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് മൂന്ന് ദിവസങ്ങളി ലായാണ് വിവരശേഖരണം നടത്തിയത്. ദേശീയോദ്യാനത്തിന്റെ വിവിധമേഖലകളി ല്‍ മുന്‍പും പക്ഷിസര്‍വേ നടന്നിട്ടുണ്ടെങ്കിലും 21 ക്യാംപുകളിലായി ഇത്രയും വിപുല മായരീതിയിലുള്ള കണക്കെടുപ്പ് ആദ്യമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും 85 പക്ഷിനീരിക്ഷകരാണ് സര്‍വേയുടെ ഭാഗമായത്.
നീലഗിരിയിലെ ഉന്നതമലകള്ക്ക് സമാനമായ ആവാസവ്യവസ്ഥയുള്ളതും മുക്കുര്‍ത്തി ദേശീയോദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ മീമ്പാനി, സ്വിസ് പാറ, അങ്കിണ്ട തുടങ്ങി എത്തിപ്പെടാന്‍ ഏറെപ്രയാസമുള്ള ഇടങ്ങളില്‍വരെ പക്ഷി നിരീക്ഷകരെത്തി. ഇവിടെ താമസിച്ചാണ് സംഘം വിവരശേഖരണം നടത്തിയത്.
സൈലന്റ്വാലി ദേശീയോദ്യാനം വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായര്‍, അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സര് കെ.ഇ ബിജുമോന്, എം.എന്‍.എച്ച്.എസ്. മുതിര്‍ന്ന അംഗങ്ങളായ ഡോ.ജാഫര്‍ പാലോട്ട്, സത്യന് മേപ്പയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
