കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ നവീകരിച്ച വേങ്ങ-കുണ്ട്ലക്കാട് കണ്ടമംഗലം റോഡും, പുറ്റാനിക്കാട് – ടിപ്പുസുല്‍ത്താന്‍ റോഡും എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2023-24 വര്‍ഷത്തെ കേരള ബജറ്റ് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് വേങ്ങ-കണ്ടമംഗലം റോഡും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടിലുള്‍പ്പെടുത്തിയാണ് പുറ്റാനിക്കാട് -ടിപ്പുസുല്‍ത്താന്‍ റോഡും നവീകരിച്ചത്.
ചടങ്ങില്‍ ഗാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് എം.നീതുശങ്കര് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് മുത്തനില്‍, ഫാത്തിമ സുഹറ, പൊതുപ്രവര്‍ത്തകരായ കല്ലടി ബക്കര്‍,ഹസ്സന് പാറശ്ശേരി,അസൈനാര്‍ മാസ്റ്റര്‍, ഉമ്മര്‍ മനച്ചിത്തൊടി,പി. കൊച്ചു നാരായണന്, എന്‍.വി വിനീത, റഫീന മുത്തനില്‍, പി.പി നാസര്‍, പി എം മുസ്തഫ, സുകുമാരന്‍ മാസ്റ്റര്‍, പി.പി ഹംസ,കെ. നൗഷാദ്, മൊയ്തുട്ടി തോട്ടാശ്ശേരി, എരുവത്ത് മുഹമ്മദ്, കെ ജെ ചുമ്മാര്‍, ചെറുമലയില്‍ അസീസ്, പോറ്റൂര്‍ അലി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
