അലനല്ലൂര്‍: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ വിദ്യാലയ ലൈബ്രറികള്‍ക്കും മറ്റു വായനശാലകള്‍ക്കും എം.എല്‍.എയുടെ ഫ്ലെയിം പദ്ധതിയിലുള്‍പ്പെടുത്തി പുസ്തക ങ്ങള് വിതരണം ചെയ്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട നുബന്ധിച്ച് എം.എല്‍.എ. ഫണ്ടില്‍ നിന്നും സമാഹരിച്ച നാല് ലക്ഷം രൂപയുടെ പുസ്ത കങ്ങളാണ് നല്‍കിയത്. അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെ ആറിടങ്ങളി ലേക്കുള്ള പുസ്തകങ്ങളുടെ വിതരണം അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.
കര്‍ക്കിടാംകുന്ന് യുവജന സംഘം വായനശാല, കണ്ണംകുണ്ട് എഴുത്തകം ഗ്രാമീണ വായനശാല,ചിരട്ടക്കുളം ദേശസേവിനി വായനശാല,എടത്തനാട്ടുകര യുവഭാവന ക്ലബ്ബ് ലൈബ്രറി, ജി.എം.എല്‍.പി.എസ് അരിയൂര്‍,സി.പി.എ. യു.പി.എസ് തിരുവഴാംകുന്ന് എന്നിവിടങ്ങളിലേക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍, ഗ്രാമപഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബഷീര്‍ പടുകുണ്ടില്‍, കളഭം രാധാകൃഷ്ണന്, നസീറ ജാസ്മിന്, മറ്റുഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.പി. നിജാസ്, എന്‍.ഉമര്‍ഖത്താബ്, മണികണ്ഠ രാജീവ്,ജമീല ടീച്ചര്‍, കെ.അന്ഷാദലി,ജമീല നാസര്‍,എ.റുബീന, ഇ.ജംഷീല, രാജി,ആര്.സജിത,യൂസഫ് പാക്കത്ത്,കെ. വേണുഗോപാല്‍, സിബ്ഗത്ത് മഠത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്ത് പരിധിയിലെ പാറക്കല്‍ മുഹമ്മദ് സ്മാരക പബ്ലിക് ലൈബ്രറി മണ്ണാര്‍ക്കാട്,ജി.എം.എല്‍.പി.എസ് പെരിമ്പടാരി, മൈലാംപാടം വച്ചാപറമ്പില്‍ എം.എസ്.തോമസ് മെമ്മോറിയല്‍ ബ്രദേഴ്സ് ലൈബ്രറി, ജി.എല്‍.പി.എസ് കുമരംപുത്തൂര്‍,പുഞ്ചക്കോട് അക്ഷര വായനശാല എന്നിവിടങ്ങളി ലേക്ക് നല്കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പെരിമ്പടാരി ജി.എം.എല്‍.പി സ്കൂളില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി.അബ്ദുറഹ്മാന്,കൗണ്‍സിലര്‍ ഷമീര്‍ വാപ്പു,ഫ്ലെയിം കോര്‍ ഗ്രൂപ്പ് ചെയര്മാന് ഹമീദ് കൊമ്പത്ത്,സലീം നാലകത്ത്, പ്രധാനാധ്യാപിക എന്‍. ഷഹനാസ്,പി.ടി.എ പ്രസിഡന്റ് ടി.പി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
