തെങ്കര: തെങ്കര പഞ്ചായത്ത്, ഗവ.ആയുര്‍വേദ ആശുപത്രി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മണ്ണാര്‍ക്കാട് ഏരിയ എന്നിവയുടെ സംയുക്താഭിമുഖ്യ ത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീമ, സ്ഥിരം സമിതി അധ്യക്ഷ സെറീന ഫിറോസ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന്, അസി. സെക്രട്ടറി ഗീത, ഡോ.ശ്രീലക്ഷ്മി, ഡോ. അമീര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ത്വക്ക് രോഗനിര്‍ണയ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടന്നു. ഡോ. എം.നിത, ഡോ. സിറാജ എന്നിവര്‍ നേതൃത്വം നല്കി.
