കോട്ടോപ്പാടം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി ആദാരായനം സംഘടിപ്പിച്ചു. നവതി പിന്നിട്ട കല്ലിങ്ങല്‍ ജാനകി അമ്മയെ ആദരിച്ചു. ആദരായനം താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഭാരതി ശ്രീധര്‍, സെക്രട്ടറി ഉഷാകുമാരി, പി.രാധ, കെ.രാധിക, സി.സന്ധ്യ എന്നിവര്‍ സംസാരിച്ചു.
