ആലത്തൂര്‍: ലിംഗസമത്വം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വനിതാ നയം രൂപീകരി ച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. അന്താരാഷ്ട്ര വനിതാദിനത്തി ന്റെ ജില്ലാതല ഉദ്ഘാടനം ആലത്തൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും ഉറപ്പു വരുത്താനാണ് ഈ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീ സംരക്ഷണ നിയമങ്ങളിലെ പോരായ്മകള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്ദ്ദേ ശിക്കുന്നതിനായി നിയമവിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്ത മാക്കി.
സ്ത്രീസൗഹൃദപരമായ കോടതി അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം കുടുംബ കോടതികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നയം മുന്‍ഗണന നല്‍കുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിയമസാക്ഷരതാ ക്ലാസ്സുകള്‍ നല്‍കുന്നതിനൊപ്പം ആര്‍ഭാട വിവാഹങ്ങള്‍ക്ക് സാമ്പത്തിക പരിധി നിശ്ചയിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. വിവാഹങ്ങള്‍ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ ഭാഗമായി പൊലീസ് സേനയില്‍ വനിതകളുടെ എണ്ണം വര്‍ധി പ്പിക്കും. ലൈംഗിക പീഡനത്തിലെ അതിജീവിതകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ഗര്‍ഭി ണികള് എന്നിവരുടെ പരിരക്ഷയ്ക്കും പുനരധിവാസത്തിനുമായി പ്രത്യേക നിയമം രൂപീകരിക്കും . സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അന്തേവാസി കള്‍ക്ക് തൊഴില്‍ പരിശീലനവും സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിക്കുമെന്നും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആലത്തൂര്‍ യു പ്ലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഐ.സി.ഡി.എസ് ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹരിത സുഭാഷ്, ഗിരിജ രാജന്,പി.എം കലാധരന്‍, സി.പ്രസാദ്, ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍, വനിതാ സംരക്ഷണ ഓഫിസര്‍ ടി. ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ആര്.രമ, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ ടി.വി മിനി മോള്, ആലത്തൂര്‍ സി.ഡി.പി.ഒ. ടി. ബിന്ദു, വകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍,എന്നിവര്‍ പങ്കെടുത്തു.അഡ്വ. കെ. ശരണ്യ സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
