എടത്തനാട്ടുകര: അന്ധവിശ്വാസങ്ങളിലും, യാഥാസ്ഥിതിക ചിന്തകളിലും കഴിഞ്ഞി രുന്ന സമൂഹത്തെ നവോത്ഥാന ചിന്തയിലേക്കും, ആദര്‍ശ വിമലീകരണത്തിലേക്കും നയിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാന് വിജ്ഞാനവേദി അഭിപ്രായ പ്പെട്ടു.
വായനയിലൂടെ അറിവ് നേടാനും ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാ നും മനുഷ്യനെ പ്രാപ്തനാക്കുന്നതില് ഖുര്‍ആന്‍ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്ത താണ്. മനുഷ്യന് നീതിബോധം പകര്ന്നുനല്കുന്നതിനൊപ്പം, യുദ്ധവേളയില്‍ പോലും ശത്രുക്കളോട് എങ്ങനെ പെരുമാറണമെന്നതും ഖുര്‍ആന്‍ പഠിപ്പിക്കുന്നതും എക്കാല ത്തും പ്രസക്തമാണെന്നും വിജ്ഞാനവേദി വിലയിരുത്തി. കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡ ന്റ് ടി.കെ. നിഷാദ് സലഫി ‘അപരിചിതരോടുള്ള അടുപ്പം, പ്രിയപ്പെട്ടവരോടുള്ള അകല്‍ച്ച എന്തുകൊണ്ട്’ എന്ന വിഷയത്തിലും ശിഹാബ് എടക്കര തണല്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
വിസ്ഡം സംസ്ഥാനതല സര്‍ഗ്ഗ വസന്തത്തില്‍ സീനിയര്‍ വിഭാഗം വീഡിയോ നിര്‍മാണ ത്തില്‍ എ ഗ്രേഡ് നേടിയ ഒ. അലൂഫ് അന്‍വര്‍, സീനിയര്‍ വിഭാഗം പദപ്പയറ്റില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കെന്‍സ സുധീര്‍, സ്കോളര്‍ഷിപ് പരീക്ഷയില്‍ ‘വൈസ് 2026’ സ്ഥാനം കരസ്ഥമാക്കിയ വി.ടി. ഷസ, ദാറുല്‍ ഖുര്‍ആന്‍ മദ്റസ അര്‍ധ വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്ററിലെ വിവിധ മത്സര വിജയികള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു.വിസ്ഡം ജില്ലാ വൈസ് പ്രസിഡ ന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.
ജില്ലാ ജോ. സെക്രട്ടറിമാരായ സാദിഖ് ബിന്‍ സലീം, ഒ.മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മാസ്റ്റര്‍, ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് പ്രസിഡന്റ് മൊയ്തീന് മാസ്റ്റര്‍ മാടശ്ശേരി, യൂണിറ്റ് സെക്രട്ടറി എം.ഹിദായത്ത് മാസ്റ്റര്‍, കെ.ടി നാണി, ഉമ്മര്‍ പൂളക്കല്‍, പി.അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. കളിച്ചങ്ങാടം ബാലസമ്മേനത്തിന് വിസ്ഡം സ്റ്റുഡന്‍സ് മണ്ഡലം സെക്രട്ടറി ടി.കെ. സദീദ് ഹനാന്, ഷമീം അല്‍ ഹികമി, ജിഹാദ് വെള്ളിയഞ്ചേരി, അജ്വദ് ആലക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. മാര്‍ച്ച് 15ന് ശാഫി സ്വബാഹി ‘ജനനം, വിവാഹം, മരണം; കര്‍മശാസ്ത്ര കാഴ്ചപ്പാടില്‍’ എന്ന വിഷയത്തിലും മൂസ സ്വലാഹി ‘ വിള്ളലുകള്‍ വീഴുന്ന വിശ്വാസം, തിരുത്തേണ്ട ധാരണകള്‍’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.
