കാഞ്ഞിരപ്പുഴ: എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ആരും ചെങ്കൊടിക്ക് മുകളിലല്ലെന്നും ഒരാളെയും ഈ കൊടിക്ക് മുകളില്‍ പറക്കാന്‍ പ്രസ്ഥാന അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ആണ്’ പാര്‍ട്ടി എന്ന് വിശ്വസിക്കുന്ന വര് മണ്ടന്മാരാണ്.ഒറ്റുകാര്‍ ചവിട്ടിത്താഴ്ത്തപ്പെടുന്ന നിമിഷം കേരളം കാണുമെന്നും അദ്ദേഹം പറഞ്ഞു. വി.അഭിഷേക് അധ്യക്ഷനായി. മുഹമ്മദ് ഷാദുലി രക്തസാക്ഷി പ്രമേയവും, അനുജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, പി.എം ആര്‍ഷോ, എരിയ സെക്രട്ടറി എന്‍.കെ നാരായണന് കുട്ടി, എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ താജുദ്ദീന്, സയ്യിദ് മുഹമ്മദ് സാദി ഖ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിഷ്ണു സത്യന്, ടി.ആര് അര്ജുന്, കാര്‍ത്തി ക്ക്, അനൂജ, സംസ്ഥാന കമ്മിറ്റി അംഗം കാര്‍ത്തിക്ക്, ജില്ലാ സെക്രട്ടറി വിപിന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.
