മണ്ണാര്‍ക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖലാ 51-ാമത് വാര്‍ഷിക സമ്മേളനം നടത്തി. മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപാകത പരിഹരിക്കണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.മൊഹമ്മദ് സുബൈര്‍ അധ്യക്ഷനായി. കിഴക്കന്‍ മേഖലാ സെക്രട്ടറി ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുധീഷ്, ജില്ലാ സെക്രട്ടറി ദീപക്, ജില്ലാ ട്രഷറര്‍ മധു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സജയന്, മുഹമ്മദ് ഹാഷിം, രാജേ ഷ്കുമാര്, അമല്‍ദേവ്, നാരായണന്‍കുട്ടി, മേഖല ട്രഷറര്‍ കെ.എസ് സന്ധ്യ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: ഒ.ഹരിദാസ് (പ്രസിഡന്റ്), രാഹുല്‍ (വൈസ് പ്രസിഡന്റ്), സി.സുരേഷ് ബാബു (സെക്രട്ടറി), ഷീജ (ജോയിന്റ് സെക്രട്ടറി). എം.മൊഹമ്മദ് സുബൈര്‍, സി.എം മുഹമ്മദ് അഷ്റഫ്, വി.രഞ്ജിത്ത്, നാരായണന്‍കുട്ടി, എന്‍.ആര് സുഭാഷ്, കെ.എസ് സന്ധ്യ (ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍).
