കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായൊരു വീട് എന്ന ലക്ഷ്യത്തിന് മുന്‍ഗണന നല്കി കോട്ടോപ്പാടം പഞ്ചായത്തിന്റെ 2026-27 സാമ്പ ത്തിക വര്‍ഷത്തെ ബജറ്റ്. 53.27കോടി രൂപ വരവും 52 കോടി രൂപ ചെലവും 1.16 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി ഉമ്മറാണ് അവതരിപ്പിച്ചത്.
പഞ്ചായത്തിലെ ഭവനരഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിക്കായി ഏറ്റവും വലിയ വിഹിതമായ 27.76 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷ, ക്ഷേമപ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കും ബജറ്റില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്ക്കാ യി മാത്രം 18.27 കോടി രൂപ നീക്കിവെച്ചു. കൂടാതെ വയോജനങ്ങളുടേയും വനിതകളുടേ യും ക്ഷേമത്തിനായി എഴ് കോടിയും ഭിന്നശേഷിക്കാരുടെയും ശിശുക്കളുടെയും ക്ഷേമത്തിനായി 1.36 കോടിയും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങളുടെ ഉന്നമന ത്തിനായി ഒരുകോടി രൂപയും മാറ്റിയിട്ടുണ്ട്.
ഗ്രാമീണ റോഡുകളുടെ നവീക രണം ഉള്‍പ്പടെയുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ ക്കായി 6.62 കോടി രൂപ അനു വദിച്ചു.തൊഴിലുറപ്പ് പദ്ധതിക്കായി അഞ്ച് കോടിയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവിക സനം എന്നിവയ്ക്കായി രണ്ട് കോടിയും നീക്കി വെച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 57ലക്ഷം, ആരോഗ്യമേഖലയ്ക്ക് 35ലക്ഷം, കുടിവെള്ള ത്തിനായി 27ലക്ഷം,ശുചിത്വ പദ്ധതികള്‍ക്കായി 14ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സി.ടി സുമയ്യ,ദീപ ഷിന്റോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. മുരളീധരന്, മുഹമ്മദലി പറമ്പത്ത്, കെ.സി മുഹമ്മദ് ബഷീര്‍, റഷീദ് മുത്തനില്‍, പി.കുഞ്ഞിമുഹമ്മദ്, ആസി ഫലി കൊമ്പത്ത്, ഷാനിര്‍ ബാബു, സിനി നിജോ, കെ.നൗഷാദ്, ടി.ഫാത്തിമ സുഹറ, കെ.ജസീന, വി.ഫാത്തിമത്തുല്‍ ഹുസ്ന, ആമിനക്കുട്ടി സലാം, പി.ആര് രജിത, കെ. മുഹമ്മദ് സാലിം, രജനി ഇടമുറ്റത്ത്, അയ്യപ്പന്, കെ.ടി സുല്‍ഫത്ത്, സ്മിജിത, പഞ്ചായത്ത് സെക്രട്ടറി സേതുലക്ഷ്മി, അസിസ്റ്റന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ കെ.തുഷാര തുടങ്ങിയ വര് സംസാരിച്ചു.
