പാലക്കാട്: ജില്ലയില്‍ വേനല്‍ കാലത്തെ കുടിവെള്ളക്ഷാമം മുന്‍കൂട്ടിക്കണ്ട് പരിഹരി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മുഹമ്മദ് മുഹസിന് എം.എല്‍.എയാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയി ച്ചത്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ത്വരിതപ്പെടുത്തണം. പൂര്‍ത്തി യായ പദ്ധതികളുടെ ട്രയല്‍ റണ്‍ നടത്തി ഉടന്‍ കമ്മീഷന് ചെയ്യണം. പട്ടാമ്പി പൊതുശ്മ ശാനം തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നെല്ല് സംഭരണവു മായി ബന്ധപ്പെട്ട പരാതികള്‍ എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു.
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നതായും പ്രവൃത്തി കള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കെ.ഡി പ്രസേനന്‍ എം.എല്‍.യുടെ ചോദ്യത്തിനുത്തരമായി വിദ്യാകിരണം ജില്ലാ കോഓര്‍ഡി നേറ്റര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടതും പരി ക്കേറ്റതുമായവര്ക്ക് നല്കുന്ന നഷ്ടപരിഹാര തുകയുടെ വിതരണം ഈ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ കെ. ശാന്ത കുമാരി എം.എല്‍.എയെ അറിയിച്ചു. പാലക്കയം തരിപ്പപ്പതി റോഡില്‍ വിള്ളല്‍ രൂപ പ്പെട്ടത് പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തികള്‍ പുരോഗമിച്ച് വരുന്നതായി എം.എല്‍. എയുടെ ചോദ്യത്തിനുത്തരമായി പി.എം.ജി.എസ്.വൈ. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കൊടുമ്പ് പാളയം പാലം പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് എ .പ്രഭാകരന് എം.എല്‍.എ ആവശ്യപ്പെട്ടു.അകത്തേത്തറ മേല്‍പ്പാല നിര്മ്മാണത്തോ ടനുബന്ധിച്ച് മലമ്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനാല്‍ പ്രദേശവാസികള്‍ കാല ങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പ്രവൃത്തി നടത്തുന്ന ഏജന്‍സി പാലക്കാട് ജില്ലയിലെ പ്രവൃത്തികളോട് കാണിക്കുന്ന നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ചിറ്റൂര്‍ മണ്ഡലത്തിലെ നെല്‍കര്‍ഷകര്‍ക്കുള്ള ഉഴവുകൂലി ഗ്രാമ പഞ്ചായത്ത് ജനറല്‍ വിഭാഗത്തില്‍ 1,61,74,653 രൂപയും, എസ്.സി വിഭാഗത്തില്‍ 5,94,845 രൂപയും വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വിഹിതമായി 83,13,049 രൂപയും (ജനറല്‍) ,1,46,600 രൂപയും (എസ്.സി) ബ്ലോക്ക് പഞ്ചാ യത്ത് വിഹിതമായി 52,51,661 രൂപയും ഉഴവുകൂലിയായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബുവിന്റെ ചോദ്യത്തിനു ത്തരമായി യോഗത്തില്‍ അറിയിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ജില്ലയില്‍ അനുമതി ലഭ്യമായ പദ്ധതികളുടെ പ്രവൃത്തി പുരോഗതി യോഗത്തില്‍ വിലയിരുത്തി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.സുനില്‍കുമാര്‍ അധ്യക്ഷനാ യി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
