മണ്ണാര്‍ക്കാട്: സൈലന്റ്വാലി ദേശീയോദ്യാനത്തില്‍ കോഴിക്കോട് മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പക്ഷി സര്‍വേയ്ക്ക് വെള്ളി യാഴ്ച തുടക്കമായി. സര്‍വേയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് വെച്ച് വൈല്‍ഡ് ലൈഫ് വാര് ഡന് ജി.ഹരികൃഷ്ണന് നായര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90ഓളം സന്നദ്ധ പ്രവര്ത്ത കര് പങ്കെടുക്കുന്ന സര്‍വേ മാര്‍ച്ച് എട്ടിന് സമാപി ക്കും.
സൈലന്റ് വാലിയുടെ കോര്‍ മേഖലയില്‍ ഇതുവരെ 175 ഇനം പക്ഷികളെയാണ് കണ്ടെത്തിയിട്ടുള്ളത്. നിബിഢവനമായ സൈലന്റ്വാലി ജൈവസമ്പത്തിന്റെ അപൂര്വകലവറയാണ്. മാത്രമല്ല ചെറുജീവികളുടെ വലിയ ലോകംകൂടിയാണ് ഈ നിത്യഹരിതമഴക്കാട്. 1990ല്‍ കേരളത്തിലെ ആദ്യപക്ഷി സര്‍വേ നടന്നത് സൈലന്റ് വാലിയിലാണ്. അന്ന് 129ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു.
2014-ല്‍ 142 ഉം, 2006-ല്‍ 139 പക്ഷിയിനങ്ങളെയും കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങ ള്‍ക്ക് മുന്‍പ് നടന്ന പക്ഷിസര്‍വേയില്‍ കണ്ടെത്തിയ 141 ഇനങ്ങളില്‍ 17എണ്ണം പുതിയ പക്ഷികളായിരുന്നു.ദേശീയോദ്യാനത്തിലെ കോര്‍-ബഫര്‍ ഏരിയകളിലെ 21 ബ്ലോക്കു കളിലായാണ് സര്‍വേ നടത്തുന്നത്.
സൈലന്റ്വാലി ദേശീയോദ്യാനം അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു അധ്യക്ഷനായി. ജാഫര്‍ പാലോട്ട്, സത്യന് മേപ്പയൂര്‍ എന്നിവര്‍ പക്ഷിസര്‍വേയുടെ രീതി യെ കുറിച്ച് വിശദീകരിച്ചു.
