മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം കഴിഞ്ഞ് മണി ക്കൂറുകള്‍ക്കകം പൂരപ്പറമ്പും പരിസരവും, സാംസ്കാരിക ഘോഷയാത്ര വന്ന വഴികളി ലെയും മാലിന്യനീക്കം നടത്തി നഗരസഭ. ദേശീയപാതയില്‍ നെല്ലിപ്പുഴ മുതല്‍ പാര്‍ട്ടി ഓഫിസ് വരെയും, ഇവിടെ നിന്നും നടമാളിക ഉഭയമാര്‍ഗം റോഡിലേയും മാലിന്യമാണ് മെഗാശുചീകരണത്തിലൂടെ നഗരസഭ നീക്കം ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മുതലാണ് മെഗാശുചീകരണയജ്ഞത്തില് നഗരസഭാ ശുചീകര ണതൊഴിലാളികള്, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൂരപ്പറമ്പും പരിസരവും റോഡും വൃത്തിയാക്കിയത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ ഷീബ സുധീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ മുഹമ്മദ് ഇക്ബാല്‍, എസ്.പി.എച്ച്.ഐ. ആര്.ഷിബു, പി.എച്ച്.ഐ മാരായ ഡി.ആര് ബിജു, അനൂപ് തോമസ്, പി.പി സുനില്‍, വി.ജെ ബിജു, എം.റഫീക്ക് എന്നിവര്‍ നേതൃത്വം നല്കി.
