എടത്തനാട്ടുകര: കേരള ശാസ്ത്രസാഹിത്യപരിഷത്ത് അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃ ത്വത്തില്‍ കോട്ടപ്പള്ള സെന്ററില്‍ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. യുദ്ധം ഒന്നി നും പരിഹാരമല്ലെന്നും ലോകസമാധാനമാണ് മാനവരാശിയുടെ നിലനില്പ്പിനാധാമെ ന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്.
പരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറി എ.രാമകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യു ട്ടിവ് കമ്മിറ്റി അംഗം പി.യൂസഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈസ് പ്ര സിഡന്റ് സി.ടി മുരളീധരന് മാസ്റ്റര്‍, കെ.ഭാസ്കരന്, യൂണിറ്റ് പ്രസിഡന്റ് വി.എം പ്രിയ, സെക്രട്ടറി കെ.മുഹമ്മദ് സബീല്‍, എക്സിക്യുട്ടിവ് കമ്മിറ്റി ഭാരവാഹികളായ സി.ടി സഷീര്‍ മാസ്റ്റര്‍, കെ.രവികുമാര്‍, സി.ശ്രീരഞ്ജിനി, പി.എം മധുമാസ്റ്റര്‍, പി.എസ് ഷാജി മാസ്റ്റര്‍,പി.ഗോപാലകൃഷ്ണന്, കെ.അനില്‍കുമാര്‍, കെ.രാംകുമാര്‍,ഷാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
യുദ്ധവിരുദ്ധ സംഗമത്തിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചാരണവും ഒപ്പുശേഖരണവും കലാപ്രകടനങ്ങളും നടന്നു.
