എടത്തനാട്ടുകര:വിപണിയിലെ ഗുണമേന്മയും വിലക്കുറവും ഒരുമിപ്പിച്ച്, ഷോപ്പി ങ്ങിന്റെ പുത്തന്‍ സമവാക്യങ്ങളുമായി ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാ രംഭിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ എടത്തനാട്ടുകരയിലെ സ്റ്റാറ്റസ് മാളില്‍ സജ്ജമാക്കിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30-ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിക്കും. ജനപ്രതിനിധികളും, വ്യാപാര-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
ഉപഭോക്താക്കളുടെ മാറുന്ന താല്പര്യങ്ങള്ക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്നവിധം രൂപകല്‍പ്പന ചെയ്ത ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. പലചരക്ക് സാധനങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങി അടുക്കളയിലേക്ക് വേണ്ട സകലസാധന ങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ക്രോക്കറി, പാത്രങ്ങള്‍, സ്റ്റേഷനറി, സൗന്ദര്യവര്‍ധ കവസ്തുക്കള്‍, ഗിഫ്റ്റ് ഐറ്റംസ്, ബാഗുകളുടെ ആകര്‍ഷകമായ ശേഖരവും ബിഗ്സീയി ല്‍ ഒരുക്കിയിട്ടുണ്ട്.
ഒരേ മേല്‍ക്കൂരയ്ക്ക് താഴെ സമ്പൂര്‍ണ ഷോപ്പിംഗ് സൗകര്യം ഉറപ്പാക്കുന്ന രീതിയിലുള്ള ബിഗ്സീയില് അതിശയിപ്പിക്കുന്ന വിലക്കുറവ് മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും പ്രത്യേക ഓഫറുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന് മാറ്റുകൂട്ടാന്‍ മജീഷ്യന്‍ പി.ടി ഹംസയും മാജിക് ഷോ, ടെലി സിനിമാ അവതാരകന് ഹുസൈന് വണ്ടൂരിന്റെ കലാപ്രകടനങ്ങളും അരങ്ങേറും. ഗുണമേന്മ യില്‍ വിട്ടുവീഴ്ചയില്ലാതെ സുതാര്യമായ വിലനിലവാരവും മികച്ച സേവനവും ബിഗ്സീ യില്‍ ഉറപ്പാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
