മണ്ണാര്‍ക്കാട്: കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികള്‍ ശക്തമാകുമ്പോള്‍ പ്രതിരോധ ശേഷിയുള്ള കാര്ഷികമാതൃകയിലേക്ക് ചുവടുവെച്ച് കേരളം. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെയുള്ള കേര പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകു പ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നപദ്ധതി കാലാവസ്ഥാനുസൃത കൃഷിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
2,595 കോടി രൂപയാണ് കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യവര്‍ധിത വിപണന ശൃംഖല നവീകരണ പദ്ധതിയ്ക്കായി ചെലവഴിക്കുക. ഇതിലൂടെ നാലുലക്ഷം കര്‍ഷക ര്‍ക്ക് നേരിട്ടും പത്തുലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. കാലാ വസ്ഥ പ്രതിരോധ കൃഷി രീതികള്‍ വ്യാപകമാക്കല്‍, ഉല്പാദനക്ഷമത വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധനവും വിപണനവും ശക്തിപ്പെടുത്തല്‍, കാര്‍ഷിക തൊഴില്‍ സൃഷ്ടിക്കല്‍, കര്‍ഷക വരുമാനത്തില്‍ സ്ഥിരതയാര്‍ജിക്കല്‍ എന്നിവയാണ് ലക്ഷ്യം. നെല്‍കൃഷിക്ക് 336 കോടി രൂപയും തോട്ടം മേഖലയില്‍ വന്‍ പുനര്നടിയില് പദ്ധതിയും ലക്ഷ്യം വയ്ക്കുന്നു.
വയനാട് കാപ്പി കര്‍ഷകര്‍ക്ക് നിലവിലെ ഉല്പാദനക്ഷമത കുറഞ്ഞ കാപ്പി ചെടികള്‍ മാറ്റി ഉല്പാദനക്ഷമത കൂടിയതും കാലാവസ്ഥ പ്രതിരോധശേഷി ഏറിയ കാപ്പി ഇന ങ്ങള് നടുന്നതിന് ധനസഹായം നല്‍കും. റബര്‍ മേഖലയിലും പുനര്നടിയില് സഹായം ലക്ഷ്യമിടുന്നു. ഏലം മേഖലയ്ക്കും പദ്ധതിയില്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. 150 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളെ ശക്തിപ്പെടുത്തി അഗ്രി ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കും. സംസ്ഥാനത്ത് അഞ്ച് കാര്‍ഷിക വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും. കയറ്റുമതി സൗകര്യം, സംസ്കരണ യൂണിറ്റ്, കോള്‍ഡ് സ്റ്റോറേജ് ഗുണനിലവാരമുള്ള പരിശോധനാ ലാബുകളും വിപുലീകരിക്കും.
അഞ്ചുവര്‍ഷമാണ് പദ്ധതിയുടെ നടത്തിപ്പ് കാലാവധി. നാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് ശേഷ മാണ് കാര്‍ഷിക മേഖലയ്ക്ക് മാത്രമായി ലോകബാങ്ക് പിന്തുണയുള്ള സമഗ്ര പദ്ധതി കേരളത്തില്‍ എത്തുന്നത്. കൃഷിവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടു വെയ്പ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ബൃഹദ് പദ്ധതിയെന്നും കാലാവസ്ഥാ പ്രതി രോധ കൃഷി എന്നതിലുപരി കാര്‍ഷിക -വ്യവസായ സംരംഭങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമൈന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
