മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ചുള്ള ചെട്ടിവേലയുടെ ഭാഗമായുള്ള ഘോഷയാത്ര നടക്കുന്നതിനാല്‍ ഇന്ന് വൈകുന്നേരം 3.30 മുതല്‍ വൈകുന്നേരം 7.30 വരെ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.
കോഴിക്കോട്-പാലക്കാട്കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആര്യമ്പാവ് ഭാഗത്തുനിന്നും തിരിഞ്ഞ് കരിമ്പുഴ-തിരുവാഴിയോട്-കടമ്പഴിപ്പുറം-കോങ്ങാട് വഴി പോകേണ്ടതാണ്.മുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ലൈന്‍സ് ആര്യമ്പാവ് ഭാഗത്ത് നിന്നും തിരിഞ്ഞ് കരിമ്പുഴ കൂട്ടിലക്കടവ്-പൊമ്പ്ര-അയ്യപ്പന്‍കാവ്-വാഴേമ്പുറം-പൊന്നംകോട് വഴി പോകേണ്ടതാണ്.
പാലക്കാട്-പെരിന്തല്‍മണ്ണ
പാലക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ മൂണ്ടൂര്‍ നിന്നും കോങ്ങാട്-കടമ്പഴിപ്പുറം-തിരുവാഴിയോട്-കരിമ്പുഴ-ആര്യമ്പാവ് വഴി പോകേണ്ടതാണ്.പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുന്ന ലൈന്‍ബസ് പൊന്നംകോട് ഭാഗത്ത് നിന്നും വാഴേമ്പുറം – അയ്യപ്പന്‍കാവ്- പൊമ്പ്ര- കൂട്ടിലക്കടവ്-കരിമ്പുഴ-ആര്യ മ്പാവ് വഴി പോകേണ്ടതാണ്.പാലക്കാട് ഭാഗത്തുനിന്നും മണ്ണാര്‍ക്കാട് ടൗണ്ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പള്ളിക്കുറുപ്പ്-പുല്ലിശ്ശേരി-പെരിമ്പടാരി-കോടതിപ്പടി വഴി പോകേണ്ടതാണ്.പാലക്കാട് ഭാഗത്തുനിന്നും മണ്ണാര്‍ക്കാട് ടൗണ്ഭാഗത്തേക്ക് വരുന്ന ലൈന്‍ബസ് നെല്ലിപ്പുഴ വന്ന് തിരിച്ചുപോകേണ്ടതാണ്.
അട്ടപ്പാടി-കോഴിക്കോട്
അട്ടപ്പാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മണലടി-ബൈപാസ് – കുന്തിപ്പുഴ വഴി പോകേണ്ടതാണ്.
